കൊല്ലം ഓച്ചിറയില്‍ ദമ്ബതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവോണനാളിലാണ് നാടിനെ നടുക്കിയ കണ്ണീരിലാഴ്ത്തിയ സംഭവം.
ഓച്ചിറ മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്ബത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. സാമ്ബത്തിക പ്രശ്നങ്ങളാകാം ഇവര്‍ ജീവനൊടുക്കാനുണ്ടായ കാരണം എന്നാണ് പൊലീസ് നിഗമനം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ക്ക് തുടക്കമായി. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് രണ്ടാള്‍മക്കളാണുള്ളത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.