സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടൻ എംഎല്‍എ. മാത്യു കുഴല്‍നാടൻ ഉള്‍പ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാത്യു കുഴല്‍നാടനെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ദില്ലി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.
മാത്യു കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടൻ ഉള്‍പ്പെട്ട കെഎംഎൻപി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനൻ ഉന്നയിച്ചിരുന്നു.