ആറ്റിങ്ങല്‍: കാറിലെത്തിയ സംഘം ആറ്റിങ്ങല്‍ ഓട്ടോ സ്റ്റാൻഡില്‍ ആക്രമണം അഴിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റു. ഓട്ടോകള്‍ അടിച്ചുതകര്‍ത്തു.
ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന ഓട്ടോ സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
കാറിലെത്തിയ സംഘം പൂര്‍ണ നഗ്നരായി പ്രദേശത്ത് മൂത്രമൊഴിക്കുകയും പിന്നീട് വാഹനമെടുത്ത് പോകവേ ഓട്ടോയിലിടിക്കുകയും ചെയ്തു. ഇത് ഓട്ടോ തൊഴിലാളികള്‍ ചോദ്യം ചെയ്തതോടെ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് കാറിലുള്ള ഹോക്കി സ്റ്റിക്കെടുത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ മര്‍ദിച്ചു. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ കൊല്ലം ഭാഗത്തേക്ക് പോയി.