മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്ബാറയിലാണ് സംഭവം. പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.
എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമായതോടെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മൊബൈല്‍ കമ്ബനികളും മുന്നറിയിപ്പ് നല്‍കി.
വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ചാര്‍ജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്. ദീര്‍ഘനേരം കോള്‍ ചെയ്യുന്നതും ബ്രൗസിംഗ് ചെയ്യുന്നതും ഗെയിമുകള്‍ കളിക്കുന്നതും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. ചാര്‍ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 20-80 നിയമം. ബാറ്ററി ചാര്‍ജ് 20 ശതമാനത്തിന് താഴെയോ 15 ശതമാനത്തിന് താഴെ പോകുമ്ബോഴോ ചില ഫോണുകളില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമാകും. ഇത് ഒരു അപകടസൂചന ആയി വേണം കരുതാന്‍. 20 ശതമാനത്തിന് താഴെ പോയാല്‍ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തല്‍. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കില്‍ ഫോണിന് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.