ഓണസമ്മാനമായി തിരുവോണം ബമ്ബര്‍ നറുക്കെടുപ്പില്‍ മദ്യം നല്‍കുമെന്ന് കൂപ്പണ്‍ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റില്‍.
ബേപ്പൂര്‍ ഇട്ടിച്ചിറപറമ്ബ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തി(36)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ശരത് ബാബുവും സംഘവും പിടികൂടിയത്. ആയിരം കൂപ്പണുകളാണ് ഇയാള്‍ അച്ചടിച്ചത്. ഇതില്‍ വില്‍പ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും വില്‍ക്കാത്ത 700 കൂപ്പണുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ഒന്നും രണ്ടും സമ്മാനങ്ങളായി നല്‍കുന്ന മദ്യ ബ്രാൻ്റുകളുടെ പേരെഴുതിയായിരുന്നു കൂപ്പണ്‍ വിതരണം ചെയ്തത്. മദ്യം സമ്മാനമായി നല്‍കുന്ന കൂപ്പണുകള്‍ അടിച്ചിറക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.