പ്രസംഗം കഴിഞ്ഞ് പാര്‍ലമെന്റ് വിട്ടുപോകവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്‌ളൈയിങ് കിസ് കൊടുത്തെന്ന് ആരോപണം.
രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വനിതാ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തു നല്‍കി. മന്ത്രി ശോഭ കരന്ദ്‌ലജെയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘമാണ് സ്പീക്കറെ കണ്ടത്.
സഭയില്‍ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. 'മിസ്റ്റര്‍ സ്പീക്കര്‍, ഞാനൊരു എതിര്‍പ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്ബ് സംസാരിച്ചയാള്‍ ഒരു മോശം അടയാളം കാണിച്ചു. പാര്‍ലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നല്‍കാനാകൂ. ഇത്തരം മോശം പ്രവൃത്തി പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നായിരുന്നു അവരുടെ ആരോപണം.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലും സ്മൃതി ഇറാനിയും സഭയില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍. 'ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങള്‍ ദേശദ്രോഹിയാണെന്ന്' രാഹുല്‍ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തി.
#SmritiIrani calls #RahulGandhi 'misogynistic' and 'disgusting' and alleges he gave a flying kiss in the #Parliament #LokSabha #ParliamentMonsoonSession2023 pic.twitter.com/FzB9jTjzjy
നിങ്ങള്‍ ഭാരതമാതാവിന്റെ കാവല്‍ക്കാരല്ല. കൊന്നു കളഞ്ഞവരാണ്. നിങ്ങള്‍ വഞ്ചകനും ദേശദ്രോഹിയുമാണ്. ദേശഭക്തനല്ല. മേഘ്‌നാഥിനെയും കുംഭകര്‍ണനയെും മാത്രം കേട്ട രാവണനെ പോലെയാണ് മോദി. അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ് പ്രധാനമന്ത്രി കേള്‍ക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിന്റെ രാജ്യത്തിന്റെ ഭാഗമായല്ല കാണുന്നത്. ഞാൻ മണിപ്പൂര്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി പോയില്ല.' - രാഹുല്‍ കുറ്റപ്പെടുത്തി.
തന്റെ യാത്രകള്‍ അവസാനിച്ചിട്ടില്ലെന്നും ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. 'ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു. കടല്‍ത്തീരം മുതല്‍ കശ്മീരിന്റെ മലനിരകള്‍ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. അതൊരുപാട് പാഠങ്ങള്‍ നല്‍കി. വീണ്ടും യാത്ര തുടരും.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.