സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കാറുണ്ട്. ഇവയില്‍ പലതും രസകരവും നര്‍മ്മം കലര്‍ന്നതും ആയിരിക്കും.
എന്നാല്‍, ചില ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതും വിവേകശൂന്യമായവയും ആയിരിക്കും. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കരയില്‍ നിന്ന് നദിയിലേക്ക് നിര്‍മിച്ചിരിക്കുന്ന ഒരു ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു യുവതി തന്‍റെ കൈയിലുള്ള ഹോട്ട്ഡോഗ് വെള്ളത്തിലേക്ക് കാണിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഹോട്ട് ഡോഗ് യുവതി വെള്ളത്തിലേക്ക് അടുപ്പിക്കുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്സ്യം വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് യുവതിയുടെ കൈയുടെ പകുതിഭാഗം വായ്ക്കുള്ളിലാക്കുന്നു.
Enezator എന്ന ട്വിറ്റര്‍ ഉപയോക്താവിന്‍റെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഭീമൻ മത്സ്യമാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് വന്നത്. യുവതിയുടെ കൈയുടെ മുട്ടുവരെയുള്ള ഭാഗം ഈ ഭീമൻ മത്സ്യം വായ്ക്കുള്ളിലാക്കുന്നുണ്ട്. സ്ലോമോഷനിലുള്ള ഈ ദൃശ്യങ്ങള്‍ തീരുമ്ബോള്‍ ഇരയും കൊണ്ട് മത്സ്യം വെള്ളത്തിനടിയിലേക്ക് തിരികെ പോകുന്നത് കാണാം.
omg pic.twitter.com/VFz6GB7J8z
പിന്നാലെ പരിക്കേല്‍ക്കാതെ കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നത് കാണാം. 29 ലക്ഷം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഭൂരിഭാഗം പേരും യുവതിയുടെ പ്രവൃത്തി അപകടകരവും വിവേകശൂന്യവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഈ സംഭവമെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.