മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളില്‍ ശുചിമുറിക്കുള്ളില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. രാത്രി 9 നും 10.45 നും ഇടയില്‍ ബാത്ത് ടവല്‍ ഉപയോഗിച്ച് കുളിമുറിയില്‍ തൂങ്ങി മരിച്ചതായാണ് തൃത്താല പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നി ഋതിക. ചൊവ്വാഴ്ച രാത്രി കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല പോലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. ദമ്ബതികള്‍ക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമുണ്ട്.