ഇൻസ്റ്റഗ്രാമിലൂടെ വ്യക്തിഹത്യ നടത്തിയതായി നടൻ ടൊവിനോ തോമസിന്റെ പരാതി. ടൊവിനോ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും തന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലില്‍ പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ഉപയോക്താവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ പനങ്ങാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാമില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ടൊവിനോ ഡിസിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തെളിവായി ടൊവിനോ ലിങ്കും നല്‍കിയിട്ടുണ്ട്. ഡിസിപി പനങ്ങാട് പോലീസില്‍ പരാതി കൈമാറിയതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ തന്നെ നിരന്തരം അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ താരം പറയുന്നു. അതേസമയം, അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അടുത്തതായി ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടൊവിനോ തോമസ്. ആദ്യമായി നടൻ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണിത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.