മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തില്‍. തന്റെ മുൻ കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭര്‍ത്താവ് ത്രിശങ്കുവിലായത്.
ഗുരുതര രോഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്ബത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താഗ്രഹലും സാധിച്ചുകൊടുക്കാൻ ഭര്‍ത്താവ് തയ്യാറായത്. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിച്ച ആഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.
10 വര്‍ഷമായി ദമ്ബതികളായി ജീവിക്കുകയാണ് ഇരുവരും. അതിനിടയിലാണ് യുവതിയെ മാരകമായ അസുഖം ബാധിച്ചത്. ചികിത്സക്കൊടുവില്‍ ഇനി വെറും ഒമ്ബത് മാസം മാത്രമാണ് യുവതിക്ക് ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ സാധിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്നാണ് യുവാവ് അവസാന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചത്. തന്റെ മുൻ പങ്കാളിയോടൊപ്പം അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നാണ് യുവതി പറഞ്ഞത്. തന്റെ ജീവിതത്തില്‍ ശാരീരികമായി പൊരുത്തപ്പെടാനും സംതൃപ്തി നല്‍കിയതും മുൻ കാമുകനാണെന്നും അതുകൊണ്ടുതന്നെ അവസാനമായി അവനോടൊപ്പം ശയിക്കണമെന്നും ഭാര്യ മറുപടി നല്‍കി. മുൻ കാമുകനുമായുണ്ടായിരുന്ന വൈകാരികായ ലൈംഗികത എന്നോടൊപ്പമുണ്ടായിരുന്നുവെന്നും അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഭാര്യയുടെ അന്ത്യാഭിലാഷം ആദ്യം ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ അവസാനത്തെ ആഗ്രഹമാണെന്ന ചിന്ത ഭര്‍ത്താവിനെ ആശയക്കുഴത്തിലാക്കിയെന്നും പോസ്റ്റില്‍ പറയുന്നു.
തന്റെ അഭിമാനം കാരണം ഭാര്യയുടെ ആഗ്രഹം നിരസിക്കണോ അതോ തന്റെ മുൻ പങ്കാളിയോടൊപ്പം ശയിക്കാനുള്ള ആഗ്രഹം നിറവേറ്റണോ എന്നതില്‍ തീരുമാനമെടുക്കാൻ പ്രയാസപ്പെടുകയാണെന്ന് ഭര്‍ത്താവ് പോസ്റ്റില്‍ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയിലാണ് താനെന്ന് യുവാവ് പറയുന്നു. എനിക്ക് വളരെ വേദനയുള്ള കാര്യമാണ്. മുൻ കാമുകനുമായുള്ള ലൈംഗികബന്ധം അവള്‍ക്ക് വളരെ നല്ലതായിരുന്നു. മരിക്കുന്നതിന് മുമ്ബ് അവള്‍ക്ക് ഒരിക്കല്‍ക്കൂടി അവനുമായി കിടക്ക പങ്കിടണമെന്ന് പറയുന്നു. പക്ഷേ മാനസികമായി ഈ ആഗ്രഹം എനിക്ക് അംഗീകരിക്കാനും കഴിയുന്നില്ല- യുവാവ് വ്യക്തമാക്കി.
സാഹചര്യത്തെ വിസ്മയിപ്പിക്കുന്നതും അതിനെ അഭിസംബോധന ചെയ്യുന്നതിനുള്ള കാഴ്ചപ്പാടുകളുടെ ഒരു ശ്രേണിയും ഉള്‍പ്പെട്ടിരിക്കുന്ന വികാരങ്ങളുടെ സങ്കീര്‍ണ്ണതയെ അടിവരയിടുന്നു. യുവാവിന് ഉപദേശവുമായി റെഡ്ഡിറ്റില്‍ നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്. ഭര്‍ത്താവിന്റെ അന്തസ്സും വൈകാരിക പ്രശ്നങ്ങളും മറികടന്ന് യുവതിയുടെ അവസാന ആഗ്രഹം നിറവേറ്റാൻ വിവാഹബന്ധം വേര്‍പെടുത്തുകയാണ് ഉചിതമായ മാര്‍ഗമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. വിവാഹമോചനം നല്‍കുന്ന വഴി ഭാര്യക്ക് അവസാന ആഗ്രഹം സ്വതന്ത്രമായി നടപ്പാക്കമല്ലോയെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. മറ്റുചിലര്‍ ഭാര്യയുടെ അവസാന ആഗ്രഹം ക്രൂരവും രോഗവസ്ഥയില്‍ ഇത്രയും കാലം കൂടെനിന്ന ഭര്‍ത്താവിനെ അപമാനിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.