ഒരു സ്ത്രീയെ മറ്റ് മൂന്നാല് സ്ത്രീകള്‍ ചേര്‍ന്ന് റോഡിലൂടെ ഓടിച്ചിട്ട് അടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
എവിടെ നിന്നുള്ള വീഡിയോ ആണെന്നോ സംഭവം എന്തോണെന്നോ വീഡിയോയില്‍ പരാമര്‍ശമില്ല. Ghar Ke Kalesh എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ 'ജിടിഎ വൈസ് സിറ്റി. റോഡില്‍ സ്ത്രീകള്‍ക്കൊപ്പം കലേഷ്,' എന്നാണ് കുറിച്ചിരിക്കുന്നത്. ജിടിഎ (GTA - Grand Theft Auto) എന്നത് മൊബൈലില്‍ ഏറെ ആരാധകരുള്ള ഒരു ഓണ്‍ലൈന്‍ ഗെയിമാണ്. ഈ ഗെയിമില്‍ നിയന്ത്രിതമായ നിയമങ്ങളൊന്നുമില്ല. കാല്‍നടയാത്രക്കാരെ അകാരണമായി അക്രമിക്കാനുള്ള സാധ്യത ഗെയിം മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ഗെയിമുകള്‍ക്ക് സമാനമായ സംഭവമാണെന്നാണ് വീഡിയോ പങ്കുവച്ചയാള്‍ ഉദ്ദേശിച്ചത്.
രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ നടുറോട്ടില്‍ വച്ച് വടിക്കൊണ്ട് അടിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. മുതിര്‍ന്ന ഒരു ആണ്‍കുട്ടി അടിക്കുന്ന ഒരു സ്ത്രീയെ തടയാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടെ തല്ല് കൊള്ളുന്ന സ്ത്രീ, മറ്റ് സ്ത്രീകളോട് തല്ലെരുതെന്ന് പറയുന്നു. തുടര്‍ന്ന് അവര്‍ അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ മറ്റ് സ്ത്രീകള്‍ അവരെ വളെരെ ദൂരം പിന്തുടര്‍ന്ന് അടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വളരെ പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കുറിപ്പെഴുതാന്‍ മത്സരിച്ചു. GTA vice city kinda kalesh b/w Ladies on Road pic.twitter.com/5dlk4at1Wx