കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹോദരൻ അറസ്റ്റില്‍. കോഴിക്കോട് താമരശേരിയിലാണ് സംഭവം, വീട്ടില്‍ വച്ച് രണ്ട് വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വന്തം വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവര്‍ ജോലി ആവശ്യത്തിനായെത്തി താമരശേരിക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. വീട്ടു ജോലിക്ക് പോകുന്ന അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു സഹോദരൻ പീഡിപ്പിച്ചിരുന്നത്, . സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം അമ്മയെ അറിയിക്കുമെനന് ഭീഷണിപ്പെടുത്തിയായിരുന്നു 17കാരിയെ പീഡനത്തിനിരയാക്കിയിരുന്നത്,
രണ്ടു ദിവസം മുമ്ബ് പീഡനവിവരം പെണ്‍കുട്ടി സ്കൂളിലെ കൂട്ടുകാരിയോട് പറയുകയായിരുന്നു. ഒറ്റമുറി വീട്ടില്‍ സഹോദരനോടൊപ്പമായിരുന്നു കിടന്നിരുന്നതെന്നും ഇക്കാര്യം പുറത്തു പറയാൻ പേടിച്ചിരുന്നെന്നും പെണ്‍കുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തി. വിവരമറിഞ്ഞ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈൻ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് 19കാരനെതിരെ താമരശേരി പൊലീസ് കേസെടുത്തത്. പ്രതിയെ താമരശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.