Click to learn more 👇

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; അക്ഷയ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ ഭാര്യയെ തീകൊളുത്തി കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി


 

കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാരിപ്പള്ളിയില്‍ നിന്ന് പരവൂര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.

പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ജോലിക്കെത്തിയ നാദിറയെ ഭര്‍ത്താവ് തീ കൊളുത്തി കൊല്ലുകയായിരുന്നു. നാദിറ തത്ക്ഷണം തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള കിണറ്റില്‍ ചാടി റഹീം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തിയാണ് റഹീമിന്റെ മൃതദേഹം പുറത്തെടുത്തത്. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.