ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ധര്‍മവാരം സ്വദേശിയായ 26 കാരനായ യുവാവ് ആണ് മരിച്ചത്.
പ്രസാദ് എന്നാണ് ഈ യുവാവിന്‍റെ പേര്. ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊണ്ട് നൃത്തം ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതാണ് ഇയാളുടെ മരണത്തിന് കാരണം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'എക്സ്' ഉപയോക്താവായ 'തെലുങ്ക് സ്‌ക്രൈബ്' എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വൈറലായ ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
ഒരു സുഹൃത്തിനോടൊപ്പം നൃത്തം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍. പെട്ടെന്ന് പുറകില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് മറിഞ്ഞുവീഴുന്ന പ്രസാദിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. നെഞ്ചില്‍ കൈ അമര്‍ത്തി കൊണ്ട് ഇയാള്‍ നിലത്ത് കിടക്കുന്നതും അപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഉടൻതന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
గణేష్ మండపం దగ్గర డాన్స్ చేస్తూ గుండెపోటుతో మృతి
శ్రీ సత్యసాయి జిల్లా - ధర్మవరంలో
ప్రసాద్ (26) అనే యువకుడు బుధవారం రాత్రి గణేష్ మండపం వద్ద డాన్స్ చేస్తూ గుండెపోటుతో ఒక్కసారిగా కుప్పకూలి మృతి చెందాడు. pic.twitter.com/RUqf1mzRMR
ഹൃദയസ്തംഭനം മൂലം അപ്രതീക്ഷിതമായി സംഭവിക്കുന്ന നിരവധി മരണങ്ങള്‍ മുമ്ബും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങള്‍ മുൻപാണ് ഗാസിയാബാദിലെ ഒരു ജിമ്മില്‍ ട്രെഡ്‌മില്ലില്‍ ഓടുന്നതിനിടയില്‍ ഹൃദയസ്തംഭനം മൂലം 19 വയസ്സുള്ള യുവാവ് കുഴഞ്ഞുവീണ് മരിക്കുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സരസ്വതി വിഹാറില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്‍റെ സിസിടിവി ക്ലിപ്പ് ആണ് സാമൂഹി മാധ്യമങ്ങളില്‍ പ്രചരിച്ചത്. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ് എന്ന യുവാവായിരുന്നു അന്ന് മരിച്ചത്. അടുത്ത കാലത്തായി, പ്രത്യേകിച്ചും കൊവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും ഭക്ഷണ രീതിയുമാണ് യുവാക്കള്‍ക്കിടയില്‍ ഇത്തരം രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി ആരോഗ്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.