Click to learn more 👇

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: ജീവനക്കാരന്‍ ഇറങ്ങി ഓടി


 

ഇടുക്കി: ഇടുക്കിയിലെ തടിയമ്ബാട് ബീവറേജസ് ഔട്ട്‍ലെറ്റില്‍ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു.

സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. 

രണ്ട് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്‍ലെറ്റില്‍ ഉള്ളത്. വിജിലൻസ് റെയ്ഡിനിടെ ജീവനക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകള്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.