സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ഭര്‍ത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിര്‍ എന്നയാള്‍ ഭാര്യ ഉഷയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാകേഷ് കിര്‍ വീഡിയോ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അയച്ചു.
യുവതിയുടെ വീട്ടുകാര്‍ ഗ്രാമത്തിലെ ചിലരെ ബന്ധപ്പെടുകയും മകളെ രക്ഷിക്കാൻ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് രാകേഷിനെ അറസ്റ്റ് ചെയ്തു.
സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതികള്‍ ഇത് ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.