പാലക്കാട്: പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരി മാര്‍ മരിച്ചതില്‍ ദുരൂഹത.
തീപടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ പട്ടാമ്ബി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍ മരിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നില്‍ ഇന്നാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.
ശരീരത്തില്‍ തീ നിലവിളിക്കുന്ന സരോജിനിയുടേയും തങ്കത്തിൻേയും ശബ്ദം കേട്ടാണ് നാട്ടുകാര്‍ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാര്‍ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഷൊര്‍ണൂര്‍ പൊലീസിന്കൈമാറുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു.
അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്നാണ് വീട്ടില്‍ നിന്നും ഇറങ്ങിയോടിയ ആള്‍ പറയുന്നത്. അപകടം കണ്ടാണ് അങ്ങോട്ട് എത്തിയത്. തനിക്കും അപകടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. എന്നാല്‍ പൊലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തിട്ടില്ല. ഇറങ്ങിയോടിയ ആള്‍ ആരാണെന്ന് നാട്ടുകാര്‍ക്കും വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഷൊര്‍ണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഇക്കാര്യം സ്ഥിരീകരിക്കാൻ ആവശ്യമെന്നും ഷൊര്‍ണൂര്‍ പോലീസ് അറിയിച്ചു.