ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ച കേസിലാണ് 68 കാരനെ പൊലീസ് പിടികൂടിയത്. അറസ്റ്റില്‍. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ ആണ് പീഡനം നടന്നത്. ഡാര്‍ജിലിംഗ് ജില്ലയിലെ ഖോരിബാരി മേഖലയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്.
കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അഞ്ചാം ക്ലാസുകാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് 68 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരുമാസത്തോളമാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഓരോ തവണയും പെണ്‍കുട്ടിക്ക് ഇയാള്‍ 10 രൂപ വീതം നല്‍കിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സമീപവാസിയാണ് പ്രതി. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും മറ്റ് പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.