തിരുവനന്തപുരം: വീട്ടിലിരിക്കേണ്ടിവന്നാലും യു.ഡി.എഫിലേക്കില്ലെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. പരാതിക്കാരിയുമായി നേരിട്ട് ബന്ധമില്ല.
ഏത് സി.ബി.ഐയും അന്വേഷിക്കട്ടെ, ഉമ്മന്‍ ചാണ്ടിയുടെ ക്ലീന്‍ ചിറ്റിന് കാരണക്കാരന്‍ പിണറായി വിജയനാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിയോട് നന്ദിപറയണമെന്നും ഗണേഷ് പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എന്നെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ചര്‍ച്ച നടക്കുന്നു. 2013 ഏപ്രില്‍ ഒന്നിന് വ്യക്തിപരമായ കാരണങ്ങളാല്‍ യു.ഡി.എഫ് സര്‍ക്കാറില്‍ നിന്നും രാജിവെച്ചയാളാണ് ഞാൻ. അത്, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചത്. അത്, ഈ ലോകത്ത് എല്ലാവര്‍ക്കും അറിയാം.
എനിക്ക് മറച്ച് പിടിക്കാൻ ഒന്നുമില്ല. ഞാൻ രഹസ്യം സൂക്ഷിക്കുന്നയാളാല്ല. കപട സദാചാരം അഭിനയിച്ച് കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളല്ല ഞാൻ. അഞ്ച് തെരഞ്ഞെടുപ്പുകള്‍ ഞാൻ ജയിച്ചു. ഞാൻ എം.എല്‍.എയായ ശേഷം കണ്ട അഴിമതികള്‍ നിയമസഭയില്‍ ഉന്നയിച്ചു. മാധ്യമങ്ങള്‍ക്ക് മുൻപിലല്ല അഴിമതി ഉന്നയിച്ചത് ഈ സഭയിലാണ്. എെൻറ ബന്ധുവായ മനോജ് എന്നയാളോട് എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണിപ്പോള്‍ പറയുന്നത്. അത്, ശരിയല്ല. എനിക്ക് ഈ പരാതിക്കാരിയുമായോ, ഈ കേസുമായി ഒരു ബന്ധമില്ല.
എെൻറ സ്വകാര്യ ജീവിതത്തില്‍പോലും ഒന്നും മറച്ചുപിടിക്കാനില്ല. ഞാൻ സ്നേഹത്തിെൻറ രാഷ്ട്രീയം കൊണ്ടു നടക്കുന്നയാളാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ എന്നെ സമീപിച്ചു. ഹെബി ഈഡൻ, ഉമ്മൻ ചാണ്ടി എന്നിവരെ കുറിച്ചാണ് ചോദിച്ചത്. എനിക്കൊന്നും അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. തൊട്ടടുത്ത ദിവസം ഉമ്മൻചാണ്ടിയോട് ഞാൻ ഇക്കാര്യം പറഞ്ഞു. എെൻറ പിതാവാണ് ആ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്ന് എന്നോട് പറഞ്ഞത്. ഷാഫി പറമ്ബില്‍ ഭയപ്പെടേണ്ട, രാഷ്ട്രീയ അഭയം തന്ന എല്‍.ഡി.എഫ് വിട്ട് ഒരിക്കലും യു.ഡി.എഫിലേക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.