Click to learn more 👇

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിനി 29-കാരി അറസ്റ്റില്‍


 

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.

കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് കാരപ്പറമ്ബിലുള്ള ഫ്ലാറ്റില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടത്.

യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണ് യുവതിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്. കേസില്‍ നേരത്തെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി, അഫ്സീനയുടെ സുഹൃത്ത് ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.