തൊട്ടില്‍പാലത്ത് എം ഡി എം എ യുമായി ദമ്ബതികള്‍ അറസ്റ്റിലായി. ബംഗളുരുവില്‍ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ കോഴിക്കോട് റൂറല്‍ എസ്.പിയുടെ ഡാൻസ്ഫ് അംഗങ്ങളും, തൊട്ടില്‍പാലം സി ഐ ഉണ്ണികൃഷ്നനും ചേര്‍ന്നാണ് പിടികൂടിയത്.
കുറ്റ്യാടി ചുരം റോഡില്‍ തൊട്ടില്‍പ്പാലത്തിനടുത്ത് ചാത്തൻകോട്ട് നടയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് 96.44 ഗ്രാം എം.ഡി എം.എ പിടികൂടിയത്. രാത്രി പതിനൊന്നരയോടെയാണ് വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബുവാണ് ഭാര്യ സ്റ്റഫിയുമൊന്നിച്ച് കാറില്‍ എം.ഡി.എ കടത്തിയത്. രണ്ട് പേരുടെയും അറസ്റ്റ് തൊട്ടില്‍പ്പാലം പോലീസ് രേഖപെടുത്തി.
എംഡിഎംഎ കടത്തുന്നത് പൊലീസിന് സംശയം തോന്നാതിരിക്കാൻ ദമ്ബതികള്‍ നാല് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. ജിതിൻ ബാബു ബംഗളുരില്‍ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകര ഭാഗത്ത് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി ചുരം ഇറങ്ങി വരുന്ന കാര്‍ വാഹന പരിശോധനയിലൂടെ പിടികൂടുകയായിരുന്നു.