നഴ്സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. വയനാട് സുല്‍ത്താൻ ബത്തേരി നെൻമേനി അരങ്ങാല്‍ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്.
പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്സായിരുന്നു.ഡ്യൂട്ടിക്കു വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രണ്ടുമണിക്കാണ് സഹല ഡ്യൂട്ടിക്ക് കേറേണ്ടിയിരുന്നത്. എന്നാല്‍ സഹലയെ കാണാതെ വന്നതോടെ ആശുപത്രി അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു.
ആശുപത്രിക്ക് മുകളില്‍ തന്നെയാണ് ഇവരുടെ താമസ സ്ഥലം. അന്വേഷണത്തില്‍ കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു.