മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി കേസുകളിലെ ഹര്‍ജിക്കാരൻ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറം ലോകത്ത് കൊണ്ടുവരുന്നതിലും അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു. മാസപ്പടി അഴിമതി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
മാസപ്പടി കേസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് മരണം.