കല്യാണസദ്യക്കിടെയുള്ള തല്ല് വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. പപ്പടം കിട്ടിയില്ല, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞുള്ള കല്യാണത്തല്ലുകള്‍ കേരളത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ളതെന്ന തരത്തിലുള്ള ഒരു കല്യണത്തല്ലിന്റെ വീഡിയോയാണ് വൈറലാകുന്നത്. മട്ടൻ ബിരിയാണിയില്‍ ആവശ്യത്തിന് മട്ടൻ പീസില്ല എന്നതാണ് കല്യണത്തല്ലിന്റെ കാരണം. അടിയെന്നുപറഞ്ഞാലോ, നല്ല പൊരിഞ്ഞ അടി.
സാമൂഹ്യമാധ്യമമായ YouTube -ലാണ് വീഡിയോ വൈറലായിരിക്കുന്നത്. ഇത് പാകിസ്ഥാനിലെ വിവാഹത്തിനിടെ നടന്നതാണ് എന്ന് വീഡിയോയുടെ ക്യാപ്‌ഷനില്‍ പറയുന്നു. വീഡിയോയുടെ ആധികാരികതയെ കുറിച്ച് വ്യക്തതയില്ല. ഒരു വിവാഹച്ചടങ്ങിലെ ഡൈനിംഗ് ഹാള്‍ ആണ് വീഡിയോയില്‍ കാണുന്നത്. ആളുകള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നുണ്ട്.
പെട്ടെന്ന് ഒരാള്‍വന്ന് വഴക്കുണ്ടാക്കുന്നതും പിന്നീട് തമ്മില്‍ തല്ലുന്നതും കാണാം. എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതെ അത് ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയാണ്. രണ്ടുപേര്‍ തമ്മില്‍ നടന്ന വഴക്കില്‍ കൂടുതല്‍ പേര്‍ ഇടപെടുകയും പങ്കുചേരുകയും ചെയ്യുന്നുണ്ട്. വഴക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ ശ്രമിക്കുന്നുണ്ട്. തൊട്ടടുത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളടക്കം സ്ഥലത്തേക്ക് വരുന്നതും കാണാം. YouTube -ല്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 'ആവശ്യമായ ഇറച്ചി കഷ്ണങ്ങള്‍ കിട്ടിയില്ലെങ്കില്‍ എനിക്കും ദേഷ്യം വരും' എന്നാണ് ഒരാള്‍ കുറിച്ചത്.