സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അപ്രന്റിസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി.
വെള്ളിയാഴ്ച (സെപ്റ്റംബര്‍ ഒന്ന്) മുതല്‍ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 6160 തസ്തികകള്‍ നികത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒരു സംസ്ഥാനത്ത് മാത്രമേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിയൂ. കൂടുതല്‍ അനുബന്ധ വിവരങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. പരസ്യ നമ്ബര്‍: CRPD/APPR/2023-24/17 എന്നതിന് കീഴിലാണ് വിജ്ഞാപനം.
പ്രധാനപ്പെട്ട തീയതികള്‍
അപേക്ഷ ആരംഭം: സെപ്റ്റംബര്‍ 1
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21
എഴുത്ത് പരീക്ഷ: ഒക്ടോബര്‍/നവംബര്‍
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയിരിക്കണം
പ്രായപരിധി
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 20 വയസാണ്, 2023 ഓഗസ്റ്റ് ഒന്ന് പ്രകാരം പരമാവധി പ്രായം 28 വയസാണ്. ഇതിനര്‍ത്ഥം ഉദ്യോഗാര്‍ത്ഥികള്‍ 1995 ഓഗസ്റ്റ് രണ്ടിനും 2003 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്നിരുന്നാലും സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉള്‍പ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും, പരമാവധി മാര്‍ക്ക് 100 ആണ്. പരീക്ഷാ ദൈര്‍ഘ്യം 60 മിനിറ്റാണ്. ജനറല്‍ ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒഴികെ 13 പ്രാദേശിക ഭാഷകളില്‍ എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ സജ്ജീകരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാകും.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗം അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി /എസ് ടി / പി ഡബ്ല്യു ബി ഡി വിഭാഗം ഉദ്യോഗാര്‍ത്ഥികളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് https://sbi(dot)co(dot)in/ എന്നതിലേക്ക് പോകുക.
ഘട്ടം 2: Recruitment അല്ലെങ്കില്‍ Careers വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: Apprentice Recruitment 2023 തിരഞ്ഞെടുക്കുക.
ഘട്ടം 4: ആവശ്യമായ വിശദാംശങ്ങള്‍ ഓണ്‍ലൈൻ അപേക്ഷാ ഫോമില്‍ പൂരിപ്പിക്കുക. നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് അനുസരിച്ച് ആവശ്യമായ രേഖകള്‍, ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.