പാമ്ബിനെ പിടിക്കുകയും വളരെ ലളിതമായി കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് അപകടം വരുത്തി വയ്ക്കാറുണ്ട്.
അതുപോലെ ഒരാള്‍ ഇപ്പോള്‍ പാമ്ബിനെ ഉമ്മ വയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യം തന്നെ ഇയാള്‍ ബലം പ്രയോഗിച്ച് പാമ്ബിനെ തന്റെ അടുത്തേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതേ സമയം പാമ്ബ് ശക്തി സംഭരിച്ച് പിന്നിലോട്ട് ആയുന്നുണ്ട്. എന്നാല്‍, ഇയാള്‍ പാമ്ബിനെ വിടുന്നില്ല.
ഒടുവില്‍, പാമ്ബ് അയാളെ ആഞ്ഞു കൊത്തുന്നതാണ് കാണുന്നത്. എന്നിട്ടും അയാള്‍ പാമ്ബിനെ വിടുന്നില്ല. അയാള്‍ പാമ്ബിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതും പാമ്ബിനെ ഇഴഞ്ഞ് പോകാൻ സമ്മതിക്കാതിരിക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമായി തന്നെ കാണാം. ആ സമയത്ത് അവിടെ വേറെയും ആളുകളുണ്ട് എന്നത് അവിടെ നിന്നുമുള്ള ശബ്ദങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണ്.
നിരവധിപ്പേരാണ് ഇയാളുടെ വിഡ്ഢിത്തം നിറഞ്ഞ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഒരാള്‍ പറഞ്ഞത്, അയാള്‍ മദ്യപിച്ചിട്ടാണ് ഉള്ളത്, അയാള്‍ക്ക് തരിമ്ബും ബോധമില്ല, അതാണ് അയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ്. അതേ സമയം എന്തിനാണ് ആളുകള്‍ ഇമ്മാതിരി ബുദ്ധിയില്ലായ്മ കാണിക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. വേറൊരാള്‍ പറയുന്നത് ആ വീഡിയോയില്‍ ഉള്ളത് വിഷമുള്ള മൂര്‍ഖനാണ് എന്നാണ്.
മറ്റ് ചിലര്‍ ഇത് പഴയ വീഡിയോ ആണോ എന്നും സംശയം പ്രകടിപ്പിച്ചു. ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു.