കൊച്ചി: സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ ശേഷം തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
കലൂരിലെ സ്പായില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോഡി മസാജ് ചെയ്യാന്‍ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറഞ്ഞു.