Click to learn more 👇

യാത്രക്കാര്‍ പണം നല്‍കിയില്ല; പാമ്ബുകളെ പാമ്ബാട്ടികൾ ട്രെയിനിൽ ‍ തുറന്ന് വിട്ടതായി ആരോപണം


 

ട്രെയിനില്‍ വിഷപ്പാമ്ബുകളെ തുറന്നുവിട്ട് ഭയാനകമായ സാഹചര്യം സൃഷ്ടിച്ച അഞ്ച് പാമ്ബാട്ടികള്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു.

ട്രെയിനില്‍ പാമ്ബുകളുമായി നടന്ന് സംഭാവന സ്വീകരിക്കുന്ന സംഘം പാമ്ബുകള്‍ക്കായി പണം നല്‍കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാത്രക്കാ‌ര്‍ പണം നല്‍കാതെ വന്നതോടെയാണ് പാമ്ബാട്ടികള്‍ പാമ്ബിനെ ട്രെയിനില്‍ തുറന്നുവിട്ടത്.

ഉത്തര്‍ പ്രദേശിലെ മഹോബ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവ‌ര്‍ സംഭാവനയ്ക്കായി യാത്രക്കാരെ സമീപിച്ചത്. എന്നാല്‍ ചില യാത്രക്കാര്‍ പണം നല്‍കാൻ വിസമ്മതിച്ചു. പണം നല്‍കാത്തതിന് ഇത്രയും വലിയ ഭയാനകമായ സാഹചര്യം നേരിടേണ്ടി വരുമെന്ന് യാത്രക്കാര്‍ കരുതിയില്ല. പാമ്ബാട്ടികള്‍ പാമ്ബിനെ തുറന്നുവിട്ടതോടെ യാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ട്രെയിൻ അടുത്ത സ്റ്റേഷനില്‍ എത്തുന്നതിന് മുമ്ബ് തന്നെ യാത്രക്കാ‌ര്‍ മറ്റൊരു കോച്ചില്‍ അഭയം പ്രാപിച്ചു.

ട്രെയിൻ ഝാൻസി സ്റ്റേഷനില്‍ എത്തിയതോടെ എല്ലാ യാത്രക്കാരെയും മറ്റൊരു കോച്ചിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് റെയില്‍വെ അധികൃത‌ര്‍ അറിയിച്ചു. സ്ഥലത്തെത്തിയ റെയില്‍വെ അധികൃത‌ര്‍ കോച്ചിനുള്ളില്‍ പാമ്ബുകള്‍ക്കായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ പാമ്ബാട്ടികള്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.