പെൻഷൻ ലഭിക്കുന്നതിനായി ഭാര്യയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് 57-കാരൻ. അഞ്ച് വര്‍ഷ കാലത്തോളമാണ് ഇത്തരത്തില്‍ ഭാര്യയുടെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചത്.
സ്വീഡനിലെ നോര്‍വേ നഗരത്തിലാണ് സംഭവം.
ഏറെ കാലമായി ക്യാൻസര്‍ ബാധിതയായിരുന്നു ഇയാളുടെ ഭാര്യ. 2018-ല്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാൻ താത്പര്യമില്ലാതിരുന്ന 57-കാരൻ പറമ്ബില്‍ അടക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും പിന്നീട് സംസ്‌കരിക്കുന്നതിനായി ഫ്രീസറില്‍ വെക്കുകയായിരുന്നു. 60-കാരിയായ ഭാര്യയുടെ ബന്ധുക്കള്‍ അവരെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ഭര്‍ത്താവ് യാതൊരു വിധ സംശങ്ങളോ ആശങ്കകളോ പ്രകടിപ്പിച്ചിരുന്നില്ല. അവര്‍ ജീവനോടെ തന്നെയുണ്ടെന്നും ആരുമായും സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ഭര്‍ത്താവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
ഭാര്യയുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതും മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതും കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ 60-കാരിയുടെ മൃതദേഹം ഫ്രീസറില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് 57-കാരൻ അന്വേഷണ സംഘത്തോട് സമ്മതിക്കുകയും ചെയ്തു.
ഭാര്യയുടെ മൃതദേതഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ നിത്യവും ഉപയോഗിച്ചിരുന്നതായും മധ്യവയസ്‌കൻ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ക്യാൻസര്‍ രോഗി ആയതിനാല്‍ തന്നെ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ മൃതദേഹം മറവ് ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇത്തരത്തില്‍ 1.2 ദശലക്ഷം നോര്‍വീജിയൻ ക്രോണര്‍ ( 1,16,000 ഡോളര്‍) ആണ് അഞ്ച് വര്‍ഷമായി 57-കാരൻ കൈപ്പറ്റിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ ജയില്‍ശിക്ഷയ്‌ക്ക് കോടതി വിധിച്ചു. പൗരാവകാശ ലംഘനം, വഞ്ചന, മൃതദേഹം വികൃതമാക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ഇയാളെ ശിക്ഷിച്ചത്.