മാഡ്രിഡ്: ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്പാനിഷ് ചാനലിലെ മാധ്യമപ്രവര്‍ത്തകയായ ഇസ ബലാഡോ എന്ന റിപ്പോര്‍ട്ടര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഇസയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പൊലീസ് അറിയിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മാഡ്രിഡിലെ ഒരു തെരുവില്‍ നിന്ന് തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ബലാഡോ റിപ്പോര്‍ട്ടിങ് തുടര്‍ന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്റെ പുറകില്‍ സ്പര്‍ശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ 'ഇഡിയറ്റിനെ' കൂടി കാമറയില്‍ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു.
മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ച് ബലാഡോ യുവാവിനോട് ചോദിച്ചെങ്കിലും തമാശയോടു കൂടി അയാള്‍ അത് നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്ബോള്‍ അയാള്‍ മാധ്യമപ്രവര്‍ത്തകയുടെ തലയില്‍ തൊടുന്നതും വീഡിയോയില്‍ കാണാം.
El machismo es lo que hace que periodistas tengan que sufrir agresiones sexuales como esta y que los agresores estén sin ningún tipo de remordimiento delante de la cámara. No puede quedar impune.
La profesional @IsaBalado jamás tendrá la culpa. #SeAcabó
pic.twitter.com/0RM5jvGyyC
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച യുവാവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവാവ് ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് സ്‌പെയിനിലെ തൊഴില്‍ മന്ത്രി യോലാൻഡ ഡയസ് പ്രതികരിച്ചു.