പകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്ന യുവതീ യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
മറ്റു ചിലരാകട്ടെ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി ബൈക്ക് യാത്രക്കിടെ സ്നേഹ പ്രകടനം നടത്തുന്നു. അത്തരമൊരു സ്നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു.
ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്ബതികള്‍ക്കാണ് പണി കിട്ടിയത്.
ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.
സിംഭവാലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുര്‍ പൊലീസ് ദമ്ബതികള്‍ക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോര്‍ വാഹന നിയമ പ്രകാരം ബൈക്ക് യാത്രികനില്‍ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
#Hapur Video of the romance of the new couple on the bike. The woman was sitting on the tank of the bike and hugging her husband #Viralvideo #India pic.twitter.com/hCtt4JhnWL
थाना सिम्भावली क्षेत्रांतर्गत नेशनल हाईवे पर एक कपल द्वारा बाइक से स्टंटबाजी करने के फोटो सोशल मीडिया पर वायरल हुए जिनका #Hapurpolice द्वारा तत्काल संज्ञान लेकर उक्त बाइक का एमवी एक्ट के तहत 8000/-रुपये का चालान किया गया है एवं अग्रिम विधिक कार्यवाही की जा रही है।
.@Uppolice pic.twitter.com/syrhq6mPQi