ചലച്ചിത്രതാരം വിനായകൻ പോലീസ് സ്റ്റേഷനില്‍ കയറി അലമ്ബ് ഉണ്ടാക്കിയ കേസിന് ഇന്നലെ അറസ്റ്റിലായിരുന്നു. സംസ്കാരശൂന്യമായ ഭാഷയിലായിരുന്നു വിനായകന്റെ പോലീസ് സ്റ്റേഷനിലെ പ്രകടനം.
ഞാൻ തീട്ടം തിന്നുന്ന പട്ടിയാണ് എന്നെ കുശു വിട്ട് പേടിപ്പിക്കല്ലേ" എന്നാണ് അദ്ദേഹം പോലീസുകാരോട് പറഞ്ഞത്. തന്റെ വാക്കുകള്‍ തത്വശാസ്ത്രം ആണെന്നും വിനായകൻ പോലീസിനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.
ലഹരിക്കടിമയായ വിനായകൻ പൊലീസ് സ്റ്റേഷനില്‍ നടത്തിയത് പേക്കൂത്താണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഉമ തോമസ് പറയുന്നു.
ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷൻ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ'യെന്ന് ഉമ തോമസ് ചോദിച്ചു.