മനുഷ്യരുടെ കഴിവുകള്‍ കാണുമ്ബോള്‍ ശരിക്കും നാം അന്തംവിട്ടു പോകും. അസാധാരണം എന്ന് തോന്നുന്ന പല കാര്യങ്ങളും പലരും ചെയ്യുന്നത് ഇന്ന് നാം സോഷ്യല്‍ മീഡിയകളിലൂടെ കാണാറുണ്ട്.
അങ്ങനെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നവരും അനവധിയാണ്. അതുപോലെ ഒരു 62 -കാരൻ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് തലയില്‍ 319 വൈൻ ഗ്ലാസുകള്‍ ബാലൻസ് ചെയ്തുകൊണ്ടാണ്.
സൈപ്രസിലെ പാഫോസിലെ താമസക്കാരനായ അരിസ്റ്റോടെലിസ് വലോറിറ്റിസാണ് തന്റെ തലയില്‍ 319 വൈൻ ഗ്ലാസുകള്‍ ബാലൻസ് ചെയ്ത് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. നേരത്തെ 270 ഗ്ലാസുകള്‍ തലയില്‍ വച്ച് ബാലൻസ് ചെയ്ത എൻറ്റിനോസ് കാന്തിയുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ അദ്ദേഹം തകര്‍ത്തിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വലോറിറ്റിസിന്റെ ഈ അത്ഭുതകരമായ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ വലോറിറ്റിസ് വൈൻ ഗ്ലാസ് തലയില്‍ വച്ചുകൊണ്ട് ബാലൻസ് ചെയ്ത് നില്‍ക്കുന്നത് കാണാം. ഒപ്പം മറ്റൊരു മനുഷ്യൻ അദ്ദേഹത്തിന്റെ തലയ്ക്ക് മുകളില്‍ ഗ്ലാസ് വച്ചുകൊണ്ട് ബാലൻസ് ചെയ്യാൻ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം ഗ്ലാസുകള്‍ നിലത്ത് വീഴുന്നുണ്ട് എങ്കിലും റെക്കോര്‍ഡ് നേടാൻ അദ്ദേഹത്തിന് സാധിച്ചു.
New record: Most wine glasses balanced on the head - 319 by Aristotelis Valaoritis (Cyprus) 🍷
Come for the balancing, stay for the smash at the end 😅 pic.twitter.com/9lStjoSAZy
1995 മുതലാണ് അദ്ദേഹം തന്റെ ഗ്ലാസ് ബാലൻസിങ് തുടങ്ങുന്നത്. ആദ്യമായിട്ടല്ല അദ്ദേഹം റെക്കോര്‍ഡ് സ്വന്തമാക്കുന്നതും. നേരത്തെ 49 ഗ്ലാസുകള്‍ വച്ചുകൊണ്ട് അദ്ദേഹം ഡാൻസ് ചെയ്തിട്ടുണ്ട്. ഇത്തവണ 30 കിലോ ഭാരമാണ് അദ്ദേഹം തലയില്‍ വച്ച ഗ്ലാസുകള്‍ക്കാകെ കൂടിയുള്ളത്. 50 കിലോ ഭാരമുള്ള മണല്‍ച്ചാക്ക് തലയിലേറ്റി പരിശീലിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കഴുത്തിന് ശക്തി പകര്‍ന്നത്.