Click to learn more 👇

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീയായി കോണ്ടം വിതരണം ചെയ്യണമെന്ന് ബില്‍


 


ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്ടം സൗജന്യമായി നല്‍കണമെന്ന് ആവശ്യം. കാലിഫോര്‍ണിയയിലാണ് സംഭവം.

എന്നാല്‍ ഈ ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യണ്‍ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച്‌ ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ബില്‍ തള്ളിയത്.

കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന് ബില്ലുകളില്‍ ഒന്നാണ് സൗജന്യ കോണ്ടം വിതരണം. പൊതു വിദ്യാലയങ്ങളിലെ ഒമ്ബത് മുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി കോണ്ടം ലഭ്യമാക്കണമെന്ന് ആയിരുന്നു ബില്ലിലെ ആവശ്യം.

കൗമാരക്കാരുടെ ലൈംഗികാരോഗ്യത്തിനായുള്ള പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും ഗവര്‍ണര്‍ ബില്‍ തള്ളിയത് സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 19 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സാമ്ബത്തിക പ്രയാസം നേരിടുന്ന സ്റ്റേറ്റിന് ഇത് താങ്ങാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ പങ്കാളികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു സൗജന്യ കോണ്ടം വിതരണ പദ്ധതിയെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റര്‍ കരോലിന്‍ മെന്‍ജിവര്‍ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.