Click to learn more 👇

അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു


 


മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകൻ തലയ്ക്ക് അടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.

നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ് മരിച്ചത്. 63 വയസായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേല്‍പ്പിച്ചത്. അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുജിത്ത് മര്‍ദ്ദിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.