Click to learn more 👇

വെള്ള സാരിയിൽ നീരാടി മാളവിക മോഹനന്‍; വൈറൽ ചിത്രങ്ങള്‍ കാണാം


 


തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാൻ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മാളവിക, പിന്നീട് കെട്ടിപ്പടുത്തത് തെന്നിന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ താരത്തെ ആണ്.

നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഞൊടിയിട കൊണ്ടാണ് വൈറല്‍ ആകുന്നത്. അത്രത്തോളം ഫാൻ ബേസ് ആണ് മാളവികയ്ക്ക് ഉള്ളതെന്ന് വ്യക്തം. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ട്രെന്റിങ്ങില്‍ തരംഗമായിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളില്‍‌ കാണാൻ സാധിക്കുക. വൈറ്റ് സാരിയാണ് വേഷം. അരപ്പട്ട മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. വെള്ളത്തില്‍ ഗ്ലാമറസായി നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ വന്നതോടെ ആരാധകരും അതേറ്റെടുത്തു. ഇതിനോടകം രണ്ട് ലക്ഷത്തില്‍ പരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അത്രയും അടുപ്പിച്ച്‌ തന്നെ കമന്റുകളും വന്നിട്ടുണ്ട്.

ചിത്രങ്ങള്‍ക്കൊപ്പം ചെറു കുറിപ്പും മാളവിക മോഹനൻ പങ്കുവച്ചിട്ടുണ്ട്. "ദൂരെയുള്ള ഒരു കാലത്തെക്കുറിച്ചുള്ള ആശയം എന്നെ എപ്പോഴും ആകര്‍ഷിച്ചു കൊണ്ടിയിരുന്നു. ഒരു ലളിതമായ സമയം. ശുദ്ധമായ സമയം. അത് കാല്പനിക ചിന്തയോ? ഒരുപക്ഷേ ആയിരിക്കാം. പക്ഷേ പിന്നീട് എനിക്ക് ഒരു ഉട്ടോപ്യൻ പ്രകൃതിയോട് ആകര്‍ഷണം ഉണ്ടായിരുന്നു. എല്ലാം ലളിതവും ശുദ്ധവുമായിരുന്ന കാലം. വസ്ത്രങ്ങളില്‍ നിന്നും ആഭരണങ്ങളില്‍ നിന്നും, അലങ്കോലങ്ങളില്‍ നിന്നും ബഹളത്തില്‍ നിന്നും അകലെ...വെള്ളവും വെള്ളവും മാത്രം", എന്നായിരുന്നു നടിയുടെ കുറിപ്പ്

അതേസമയം, ക്രിസ്റ്റി എന്ന ചിത്രമാണ് മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായര്‍, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരായിരുന്നു ക്രിസ്റ്റിയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ക്രിസ്റ്റി എന്ന കഥാപാത്രത്തെ ആണ് മാളവിക അവതരിപ്പിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.