Click to learn more 👇

നടന്‍ വിനായകന്‍ അറസ്റ്റില്‍


 


നടൻ വിനായകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വച്ചതിനാണ് നടനെ അറസ്റ്റ് ചെയ്‌തത്.

നടൻ മദ്യലഹരിയിലായിരുന്നെന്നും സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിന് ശേഷം വിനായകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കായി എത്തിച്ചു. മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ നടൻ അസഭ്യ വര്‍ഷം നടത്തിയതായാണ് വിവരം. ഇന്ന് വൈകുന്നേരം ഫ്ളാറ്റില്‍ ബഹളമുണ്ടാക്കിയ സംഭവത്തില്‍ നടനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഫ്ളാറ്റില്‍ എത്തിയ പൊലീസുകാര്‍ക്കുനേരെയും വിനായകൻ അസഭ്യവര്‍ഷം നടത്തിയെന്നും സൂചനയുണ്ട്.

നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് പിറകെ അദ്ദേഹത്തെ അധിക്ഷേപിച്ച്‌ വിനായകൻ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതിപ്പെട്ടു. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. സംഭവത്തില്‍ കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.