കര്‍ണാടകയിലെ അന്തിബെല്ലയില്‍ പടക്ക കടകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. അഞ്ച് പടക്ക കടകള്‍ക്കാണ് തീപിടിച്ചത്.
വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പടക്ക കടയില്‍ ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചു.