ബെംഗളൂരുവില്‍ നഗരത്തില്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ കിടന്ന ബി.എം.ഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച നടത്തി.
കാറിനകത്ത് സൂക്ഷിച്ച 14 ലക്ഷം രൂപയാണ് പട്ടാപ്പകല്‍ കാറില്‍ നിന്നും കവര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. ബി.എം.ഡബ്‌ള്യു എക്‌സ് 5 വേരിയന്റ് കാറിലാണ് മോഷണം. മോഷണത്തിന്റെ ദൃശ്യങ്ങല്‍ പുറത്തു വന്നിട്ടുണ്ട്. പാര്‍ക്കിങ് ഭാഗത്തിന് സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സഹിതമാണ് വാഹന ഉടമ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ചില്ലുകള്‍ തകര്‍ത്ത് അകത്തേക്ക് നുഴഞ്ഞുകയറിയാണ് മോഷ്ടാക്കളില്‍ ഒരാള്‍ പണം കൈവശപ്പെടുത്തിയത്. പ്രത്യേകം തയാറാക്കിയ ആയുധം കൊണ്ടാണ് കാറിന്റെ ചില്ലു തകര്‍ത്തതെന്നാണ് പോലീസ് കരുതുന്നത്. നിരീക്ഷണ ക്യാമറയില്‍
പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം 30 സെക്കന്‍ഡുകള്‍ കൊണ്ടാണ് യുവാവ് പണം കൈക്കലാക്കുന്നത്. ഒരാള്‍ കാറിനു സമീപം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തി പരിസരം നിരീക്ഷിക്കുന്നതായും കാണാം. ഇരുവരും തൂവാല കൊണ്ട് മുഖം മറച്ചിട്ടുണ്ട്.