ആഭ്യന്തര വിമാനത്തില്‍ ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൊണ്ടുപോകാം? ഒരു യാത്രയ്ക്ക് തയ്യാറാകുമ്ബോള്‍ പലര്‍ക്കുമുള്ള സംശയമാണ് ഇത്.
പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ നിരക്ക് നമ്മുടെ നാട്ടിലെ വിലയേക്കാള്‍ കുറവാണെങ്കില്‍ എത്ര മദ്യം വരെ കൊണ്ടുവരാം എന്ന് ചിന്തിക്കും.
ആഭ്യന്തര വിമാനങ്ങളില്‍ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം.
ചില നിയന്ത്രണങ്ങളോടെ ഒരു വ്യക്തിക്ക് ലഗേജില്‍ അഞ്ച് ലിറ്റര്‍ ലഹരിപാനീയങ്ങള്‍ ഉള്‍പ്പെടുത്താൻ അനുമതിയുണ്ട്. എന്നാല്‍ വളരെ വൃത്തിയും സുരക്ഷിതവുമായ പാക്ക് ചെയ്തവയായിരിക്കണം ഇവ.
റീട്ടെയില്‍ പാക്കേജിംഗ് ഉണ്ടായിരിക്കണം. മാത്രമല്ല ഇതില്‍ 70% ല്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടാകാനും പാടില്ല. അതേസമയം 24 ശതമാനത്തില്‍ താഴെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അതായത് എയര്‍ലൈനിന്റെ മൊത്തത്തിലുള്ള ലഗേജ് നിയമങ്ങള്‍ പ്രകാരം, 24 ശതമാനത്തില്‍ താഴെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ഏത് അളവിലുള്ള കുപ്പികളും കൊണ്ടുപോകാം.
എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ നിന്ന് വാങ്ങുമ്ബോള്‍ ക്യാരി-ഓണ്‍ ബാഗുകളില്‍ മദ്യം അനുവദനീയമാണ്. പരമാവധി 1 ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ലാസ്റ്റിക് ബാഗുകളില്‍ ലഭിക്കുന്നത് മദ്യം കൃത്യമായി സീല്‍ ചെയ്യേണ്ടതുണ്ട്. ഈ ബാഗുകള്‍ ഏകദേശം 20.5 cm × 20.5 cm അല്ലെങ്കില്‍ 25 cm x 15 cm അല്ലെങ്കില്‍ സമാനമായ വലിപ്പം ആയിരിക്കണം കൂടാതെ, ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ അടങ്ങിയ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് ബാഗ് പൂര്‍ണ്ണമായും അടച്ചിരിക്കണം.