Click to learn more 👇

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു- വീഡിയോ പുറത്ത്


 


ഗോരോഗാവില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ ആറ് മരണം. അപകടത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് നിലകളുള്ള കെട്ടിട്ടത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും മറ്റുമാണ് ഉള്ളത്. ഇവിടെ നിന്നാണ് തീപടര്‍ന്നതെന്നാണ് സൂചന. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.