സിനിമാ സീരിയല്‍ നടൻ വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയംപാമ്ബാടിയിലെ ബാറിന് സമീപത്ത് നിറുത്തിയിട്ടിരുന്ന കാറിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11 ന് വിനോദ് ബാറില്‍ എത്തിയിരുന്നു,. വൈകിട്ട് 530ഓടെയാണ് അബോധാവസ്ഥയില്‍ വിനോദിനെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്. രണ്ട് മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കഴിഞ്ഞും കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സ്റ്റാര്‍ട്ടാക്കിയ കാറില്‍ പ്രവര്‍ത്തിച്ചിരുന്ന എ.സിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് അറിയിച്ചു. അയ്യപ്പനും കോശിയും, ഒരു മുറൈ വന്ത് പാര്‍ത്തായാ, നത്തോലി ഒരു ചെറിയ മീനല്ല, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹാപ്പി വെഡ്ഡിംഗ്, ജൂണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്ബാടി താലൂക്ക് ആശുപത്രിയില്‍