ആലപ്പുഴ: കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്ന പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.
തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ലെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്ബോഴാണ് സജി ചെറിയാന്റെ പ്രസ്താവന. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും അതിനോടു സഹകരിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണു മന്ത്രിയുടെ പരാമര്‍ശം.
മാന്നാര്‍- ചെന്നിത്തല പഞ്ചായത്ത് അതിര്‍ത്തിയിലുള്ള മുക്കം-വാലയില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പ്രദേശത്തെ ഇലമ്ബനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്നു കര്‍ഷകര്‍ പറയുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചപ്പോഴാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ സൂചിപ്പിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത്.