ദൗസ: നാല് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സബ് ഇൻസ്‌പെക്ടറെ സ്റ്റേഷൻ വളഞ്ഞ് പിടികൂടി തല്ലി നാട്ടുകാര്‍.
രാജസ്ഥാനിലെ റാഹുവാസ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഭൂപേന്ദ്ര സിംഗ് ആണ് വെള്ളിയാഴ്‌ച ഉച്ചയോടെ നാല് വയസുകാരിയായ കുട്ടിയെ തന്റെ മുറിയിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ വാര്‍ത്തയറിഞ്ഞ് വലിയ ജനരോഷം സംസ്ഥാനത്തുണ്ടായി.
സംഭവത്തിന് പിന്നിലെ എസ് ഐയെ അറസ്‌റ്റ് ചെയ്തതായും കേസില്‍ അന്വേഷണം ആരംഭിച്ചതായും എ എസ് പി ബജ്‌രംഗ് സിംഗ് അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചതായും പ്രതിസ്ഥാനത്തുള്ള എസ് ഐ ഭൂപേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്‌തതായും എ എസ് പി പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന നടത്തി. ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനുമുന്നില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായി. അവര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസ് കൊണ്ടുപോകും മുൻപ് എസ് ഐയെ ആള്‍ക്കൂട്ടം പൊതിരെ തല്ലുകയായിരുന്നു.
लालसोट में 7 साल की दलित बच्ची के साथ पुलिसकर्मी द्वारा दुष्कर्म की घटना से लोगों में भारी आक्रोश है। मासूम को न्याय दिलाने के लिए मौके पर पहुंच गया हूं। अशोक गहलोत सरकार के नाकारापन से निरंकुश हुई पुलिस चुनाव जैसे संवेदनशील मौके पर भी ज्यादती करने से बाज नहीं आ रही। pic.twitter.com/xnIB13eyWi
ഇതിനിടെ സ്ഥലം എം എല്‍ എയും ബിജെപി നേതാവുമായ കിരോഡി ലാല്‍ മീണ സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനാണ് താൻ എത്തിയതെന്നും കുടുംബത്തിന് നീതി ലഭിക്കുന്നതാണ് തന്റെ ആദ്യ മുൻഗണന എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉടനടി കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാൻ സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഉത്തരവിട്ടതായി സംസ്ഥാന പൊലീസ് മേധാവിയും അറിയിച്ചു.