വന്യജീവികളുമായി ബന്ധപ്പെട്ട കാഴ്ചകള്‍ക്ക് ലോകമെങ്ങും കാഴ്ചക്കാരുണ്ട്. അതിനാല്‍ തന്നെ ലോകത്തെവിടെ വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവയ്ക്കപ്പെട്ടാല്‍ അത് വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധനേടുന്നു.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ് തന്‍റെ കൈകള്‍ മാത്രം ഉപയോഗിച്ച് ഒരു വെളിപ്രദേശത്ത് നിന്നും കൂറ്റന്‍ അനാക്കോണ്ടയെ പിടികൂടുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഈ വീഡിയോ ഇതിനകം ഒരു കോടി പതിമൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴുഞ്ഞു. അതോടൊപ്പം മൂന്നരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
therealtarzann എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു, "എന്തൊരു സാഹസിക... വെനസ്വേലയിലെ ഒരു രാക്ഷസ അനക്കോണ്ടയെ വിജയകരമായി പിടികൂടി." കൃഷി ഇറക്കാത്ത പാടം പോലെ തോന്നിച്ച സ്ഥലത്ത് നിന്ന് ഒരു യുവാവ്, തന്‍റെ കൈ മാത്രം ഉപയോഗിച്ച് പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഒരു അനാക്കോണ്ടയെ പിടികൂടുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്. ഫ്ലോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല സൂക്ഷിപ്പുകാരനായ മൈക്ക് ഹോള്‍സ്റ്റണിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.