തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു. അട്ടക്കുളങ്ങരയില്‍ നിന്ന് വീട്ടിലേക്ക് പോവാൻ ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്.
പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആളൊഴിഞ്ഞ സ്‍ഥലത്ത് ഓട്ടോ നിര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. പരിചയമുള്ള ഓട്ടോ എന്ന നിലക്കാണ് വീട്ടിലേക്ക് പോകാൻ യുവതി ഇയാളെ വിളിച്ചത്. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോര്‍ട്പൊലീസ് കേസെടുത്തു. പോക്സോ ഉള്‍പ്പെടെ ഒമ്ബത് കേസുകളില്‍ പ്രതിയാണ് ജിജാസ്.