Click to learn more 👇

കാസര്‍ഗോഡ് എംഡിഎംഎയുമായി യുവതി പിടിയില്‍.


 


കാസര്‍ഗോഡ്: കാസര്‍ഗോഡ് എംഡിഎംഎയുമായി യുവതി പിടിയില്‍. എരിയാല്‍ വില്ലേജില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്ത് കുന്നത്തെ വാടക വീട്ടില്‍ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെ എക്സൈസ് പിടികൂടിയത്.

കാസറഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടര്‍ ജോസഫ് ജെ യും സ്ക്വാഡ് ഓഫീസ് പാര്‍ട്ടിയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. റംസൂണയ്ക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് അറിയിച്ചു.

സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മുരളി കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീശൻ കെ, ഷിജിത്ത്. വി വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ. എം വി, എക്സൈസ് ഡ്രൈവര്‍ ക്രിസ്റ്റിൻ. പി എ, സൈബര്‍സെല്‍ ഉദ്യോഗസ്ഥൻ പ്രിഷി പി എസ്, എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ 23.11.2023 വരെ ഹോസ്ദുര്‍ഗ്ഗ് വനിതാ ജയിലില്‍ റിമാൻഡ് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.