ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.
പുതുപ്പറമ്ബില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനു നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ ടിന്റുവുമായി ജോബിന്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നു കഴിയുകയായിരുന്നു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.