കാസര്‍കോട്: കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിന് സസ്പെൻഷൻ.
വിദ്യാര്‍ത്ഥികള്‍ ലെെംഗികാതിക്രമണ പരാതിയിലാണ് ഡോ. ഇഫ്തികാര്‍ അഹമ്മദിനെ വെെസ് ചാൻസലര്‍ ഇൻ ചാര്‍ജ് ഡോ കെ സി ബെെജു സസ്പെൻഡ് ചെയ്തത്.
പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് ഉള്‍പ്പെടെ ഇഫ്തികാര്‍ ലെെംഗികാതിക്രമം കാട്ടിയെന്നാണ് പരാതിയിലുള്ളത്. എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
നവംബര്‍ 15നാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ലെെംഗികാതിക്രമം നടത്തിയ 31 സംഭവങ്ങള്‍ എടുത്തുപറയുന്ന ഏഴു പേജുള്ള ദീര്‍ഘമായ പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ത്ഥികളില്‍ 33 പേരും ഒപ്പിട്ടിരുന്നു. ക്ലാസില്‍ ഇംഗ്ലിഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ അദ്ധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
അതേസമയം, ക്ലാസില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ വ്യാജമാണെന്ന് ഡോ ഇഫ്തികാര്‍ അഹമ്മദ് നേരത്തെ പ്രതികരിച്ചിരുന്നു.