Click to learn more 👇

5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ! ആയുഷ്മാൻ പദ്ധതിക്ക് ഇപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ അപേക്ഷിക്കാം


 


അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നും അറിയപ്പെടുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികില്‍സാ സൗകര്യം ലഭ്യമാണ്. മരുന്നും ചികിത്സയും മറ്റു ചിലവുകളും സര്‍ക്കാര്‍ വഹിക്കുന്നു. ഈ പദ്ധതിക്ക് അര്‍ഹരായ ആളുകള്‍ക്ക് ആയുഷ്മാൻ കാര്‍ഡ് നല്‍കുന്നു. ഇതിനുശേഷം കാര്‍ഡുടമയ്ക്ക് ലിസ്റ്റുചെയ്ത ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.

ആയുഷ്മാൻ പദ്ധതിയുടെ മൂന്നാം ഘട്ടം (ആയുഷ്മാൻ 3.0) സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍, ആയുഷ്മാൻ കാര്‍ഡ് ലഭിക്കാനുള്ള പ്രക്രിയ വളരെ എളുപ്പമാക്കി. ഇപ്പൊള്‍ ആപ്പിന്റെ സഹായത്തോടെ വീട്ടിലിരുന്ന് കാര്‍ഡിന് അപേക്ഷിക്കാം. സ്വയം-രജിസ്‌ട്രേഷൻ മോഡില്‍, ഗുണഭോക്താക്കള്‍ക്ക് ഒടിപി, ഐറിസ്, ഫിംഗര്‍പ്രിന്റ്, മുഖം അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ ഓപ്ഷനുകളും ലഭിക്കും.

ആയുഷ്മാൻ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം

ആദ്യം നിങ്ങളുടെ മൊബൈലില്‍ 'ആയുഷ്മാൻ കാര്‍ഡ് ആപ്പ് ആയുഷ്മാൻ ഭാരത് (PM-JAY)' ഇൻസ്റ്റാള്‍ ചെയ്യണം. ഇതിനുശേഷം ഗുണഭോക്താവ് തന്റെ മൊബൈല്‍ നമ്ബര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന്, ഒടിപി, ഐറിസ്, വിരലടയാളം, മുഖം അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കുക. 

അതേസമയം, റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റസിഡൻസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാൻ കാര്‍ഡ് തുടങ്ങിയ ചില രേഖകളും അപ്‌ലോഡ് ചെയ്യേണ്ടിവരും. ഇതിനുശേഷം നിങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കപ്പെടും. പരിശോധിച്ചുറപ്പിച്ച ശേഷം, നിങ്ങളുടെ പേര് സര്‍ക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യും.

യോഗ്യത നേടിയോ എന്ന് പരിശോധിക്കാം

അപേക്ഷിച്ചതിന് ശേഷം ആയുഷ്മാൻ യോജനയ്ക്ക് യോഗ്യത നേടിയോ എന്നറിയുന്നതിന്, നിങ്ങള്‍ക്ക് 14555 എന്ന നമ്ബറില്‍ വിളിക്കാം. ഇതുകൂടാതെ, pmjay(dot)gov(dot)in എന്ന സൈറ്റിലൂടെയും നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

വെബ്‌സൈറ്റില്‍ യോഗ്യത എങ്ങനെ പരിശോധിക്കാം 

• ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

• ഹോംപേജിലെ 'ആം ഐ എലിജിബിള്‍' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

• നിങ്ങള്‍ ക്ലിക്ക് ചെയ്തയുടനെ, ലോഗിൻ പേജ് നിങ്ങളുടെ മുന്നില്‍ തുറക്കും. ഇതില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കണം. സമീപത്ത് എഴുതിയിരിക്കുന്ന ക്യാപ്‌ച കോഡ് നല്‍കുക. തുടര്‍ന്ന് ഒ ടി പിയും നല്‍കുക. 

ശേഷം, നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനവും വിഭാഗവും തിരഞ്ഞെടുക്കുക. ചില സംസ്ഥാനങ്ങള്‍ റേഷൻ കാര്‍ഡ് നമ്ബര്‍ ഉപയോഗിച്ച്‌ മാത്രം പരിശോധിക്കാനുള്ള സൗകര്യം നല്‍കുമ്ബോള്‍ ചില സംസ്ഥാനങ്ങള്‍ പേരോ കുടുംബ നമ്ബറോ ഉപയോഗിച്ച്‌ ലിസ്റ്റ് പരിശോധിക്കാനുള്ള സൗകര്യം നല്‍കുന്നു. അതേസമയം, ചില സംസ്ഥാനങ്ങളില്‍, മൊബൈല്‍ നമ്ബര്‍, റേഷൻ കാര്‍ഡ്, നിങ്ങളുടെ പേര് എന്നിവ ഉപയോഗിച്ച്‌ തിരയാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. 

ഈ തിരയലിന് ശേഷം, ഈ സ്കീമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാൻ നിങ്ങള്‍ യോഗ്യനാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് മനസിലാകും. ആയുഷ്മാൻ ഭാരത് യോജനയുടെ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, No Result Found എന്ന് കാണിക്കും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.